കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി

  • By Staff
Google Oneindia Malayalam News

ദില്ലി: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കി.

വാദ്യഘോഷങ്ങള്‍ക്ക് ശബ്ദ നിയന്ത്രണമില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഉച്ചഭാഷിണിയുടെ ശബ്ദ പരിധി 75 ഡെസിബലായിരിക്കുമെന്നും കോടതി അറിയിച്ചു.

സുപ്രീം കോടതി വിധിയിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ വിശദീകരണം.

തൃശൂര്‍ പൂരം നടത്താന്‍ പ്രത്യേക അനുമതി തേടി ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ നേരത്തെ സമീപിച്ചുവെങ്കിലും 55 ഡെസിബല്‍ നിയന്ത്രണത്തില്‍ വാദ്യഘോഷങ്ങള്‍ നടത്താനുളള അനുമതി മാത്രമായിരുന്നു ലഭിച്ചത്.

കോടതിയുടെ ഈ വിധി കൂടുതല്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള ബഞ്ച് വിധി പുറപ്പെടുവിച്ചത്. 15 ചെണ്ടകള്‍ കൊട്ടുന്ന തൃശൂര്‍ പൂരത്തിന്റെ വാദ്യങ്ങള്‍ ഈ ശബ്ദനിയന്ത്രണത്തില്‍ നടത്താനാവില്ലെന്നായിരുന്നു ദേവസ്വങ്ങളുടെ നിലപാട്.

പൂരത്തിന്റെ വെടിക്കെട്ട് ബ്രാഹ്മമുഹൂര്‍ത്തത്തിലാണ് നടത്തുന്നതെന്നും വെടിക്കെട്ട് ഉള്‍പ്പെടെയുളള ആചാരാനുഷ്ഠാനങ്ങളോടെ പൂരം നടത്താന്‍ അനുമതി വേണമെന്നുമായിരുന്നു ഹര്‍ജിയില്‍ വീണ്ടും ആവശ്യപ്പെട്ടിരുന്നത്.

ചരിത്ര പ്രാധാന്യമുളള ആരാധനാലയങ്ങളലെ ആഘോഷങ്ങളുടെ തനിമ നിലനിര്‍ത്താന്‍ ശബ്ദ നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയിലറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X