Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗത്തിനു ശ്രമിച്ചു, കാഴ്ചശക്തി നഷ്ടപ്പെട്ടു

സുപോള്‍: യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഗംഗ പാസ്വാനു നഷ്ടപ്പെട്ടത് സ്വന്തം കാഴ്ചശക്തിയാണ്. അയല്‍ക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് സഹിക്കാത്ത അയല്‍വാസികളാണ് പാസ്വാനിട്ട് പെരുമാറിയത്.

പ്രതിയെ അവര്‍ കൈയോടെ പിടികൂടി കൈകാര്യം ചെയ്തു. സംഭവമറിഞ്ഞ് രംഗത്തെത്തിയ പോലീസ് ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും കാഴ്ച തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവ് പുറത്തു പോയ സമയത്ത് വീട്ടിലെത്തിയ ഗംഗ പാസ്വാന്‍ അവരെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു.

മൂന്നു കുട്ടികളുടെ അമ്മയായ യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പാസ്വാനെ വളഞ്ഞുപിടിച്ചു തല്ലി. ചില കൊലക്കേസുകളിലും പാസ്വാന്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+