മന്ത്രി ബാലന് രണ്ടു വര്‍ഷം തടവ്
പാലക്കാട്: മന്ത്രി എ.കെ ബാലന് ഒറ്റപ്പാലം ഒന്നാം ാസ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.
എ.കെ ബാലന്‍, എസ.് അജയ്കുമാര്‍ എംപി, എം. ചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ കോടതിയില്‍ ഹാജരാവാത്തതിനാല്‍ ഇവര്‍ക്കെതിരേ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷയുമുണ്ട്.
ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റേഷനില്‍ തീവണ്ടി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 2000 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയതും പോലീസിനെതിരെ ബലപ്രയോഗം നടത്തിയതും ചൂണ്ടിക്കാട്ടി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സാണ് കോടതിയെ സമീപിച്ചത്. ഈ കേസില്‍ പ്രതികളായിരുന്ന എന്‍.എന്‍ കൃഷ്ണദാസ് എംപിയേയും ടി ശിവദാസമേനോനേയും കോടതി കുറ്റവിമുക്തരാക്കി.












Click it and Unblock the Notifications