Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് അധികാരത്തില്‍ വന്ന ശേഷം 101 കര്‍ഷക ആത്മഹത്യകള്‍

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 101 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ നിയമസഭയെ അറിയിച്ചു.

സി.പി മുഹമ്മദിന്റെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.46 കര്‍ഷകര്‍ ആത്മഹത്യചെയ്ത വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ 11 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മാത്രമാണ് കര്‍ഷക ആത്മഹത്യ ഇല്ലാതിരുന്നത്. ബാക്കിയുള്ള എല്ലാ ജില്ലകളിലും കര്‍ഷക ആത്മഹത്യ ചെയ്തതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 841 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായും മന്ത്രി നിയമസഭയെ അറിയിച്ചു. ഇതില്‍ വയനാട് ജില്ലയില്‍ മാത്രമായി 323 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.

തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി പ്രത്യേക എന്‍ജിനിയറിംഗ് വിഭാഗം രൂപീകരിക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദു കുട്ടി സഭയെ അറിയിച്ചു. പുനര്‍ വിന്യസിച്ചതിനു ശേഷം വടക്കന്‍ ജില്ലകളില്‍ ജോലിക്കെത്താത്ത എന്‍ജിനിയര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+