മലപ്പുറം ഇനി മുതല്‍ ഡിജിറ്റല്‍ ജില്ല
മലപ്പുറം: അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ വിവര സാങ്കേതിക മേഖലയില്‍ മുന്നേറ്റം നടത്തിയ മലപ്പുറം ഇനി മുതല്‍ ഡിജിറ്റല്‍ ജില്ലയാകും. കേരള സ്റേറ്റ് ഐടി മിഷനാണ് ഈ തീരുമാനമെടുത്തത്.
ജില്ലയിലെ എല്ലാ മേഖലകളിലും വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം ഉറപ്പുവരുത്തുകയാണ് ഡിജിറ്റില്‍ ജില്ലകൊണ്ട് ഐ.ടി മിഷന്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് മികച്ച രീതിയില്‍ കംപ്യൂട്ടര്‍ ഇന്റര്‍നെറ്റ് സാക്ഷരത നല്‍കുന്നതിനോടൊപ്പം മെച്ചപ്പെട്ട കണക്ടിവിറ്റി സമ്പ്രദായവും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും അക്ഷയ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ഡിജിറ്റല്‍ ജില്ലയിലൂടെ ഉദ്ദേശിക്കുന്നു.
മലപ്പുറത്തെ മാത്രമാണ് നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 38,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് ഒരു കോടി 69 ലക്ഷം രൂപ ഐടി മിഷന്‍ അക്ഷയയ്ക്ക് കൈമാറിയിട്ടുണ്ട്.
പരിശീലനത്തിന് ആളൊന്നിന് 450 രൂപ പ്രകാരം ഈ തുക അക്ഷയ കേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് പദ്ധതിയില്‍ നിന്നാണ് തുക വകയിരുത്തിയിട്ടുളളത്.












Click it and Unblock the Notifications