കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം: സിപിഎം-ലീഗ് കര്‍മ്മപദ്ധതി

  • By Staff
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാന്‍ സിപിഎം-മുസ്ലിംലീഗ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതിനായി പ്രത്യേക കര്‍മ്മപദ്ധതിക്കും പാര്‍ട്ടിനേതാക്കള്‍ രൂപം നല്‍കി.

ആദ്യഘട്ടത്തില്‍ ജില്ലയിലെ തീരദേശങ്ങളില്‍ സിപിഎം-മുസ്ലിം ലീഗ് തമ്മിലുളള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും തുടര്‍ന്നു സാമുദായസൗഹാര്‍ദം തകര്‍ക്കുന്ന സംഘടനകള്‍ക്കെതിരേ ശക്തമായ നിലപാടു സ്വീകരിക്കാനുമാണ് ധാരണയായത്. മൂന്നു ഘട്ടങ്ങളിലായാണു സമാധാനശ്രമം നടത്തുക.

ആദ്യഘട്ടത്തില്‍ പ്രമുഖനേതാക്കളുമായും പിന്നീട് പ്രാദേശിക നേതാക്കളുമായും പ്രശ്നം ചര്‍ച്ച ചെയ്യും. തുടര്‍ന്നു മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ചു സമാധാനപ്രഖ്യാപനവും നടത്തും.

ആവശ്യമെന്നു കണ്ടാല്‍ ഇരു സംഘടനകളും സഹകരിച്ച് സമാധാന സമ്മേളനം നടത്താനും നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. പരസ്പരമുളള രാഷ്ട്രീയസംഘര്‍ഷം അവസാനിപ്പിക്കും.

മുസ്ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ സെക്രട്ടറി കെ.പി.എ മജീദ്, എംഎല്‍എമാരായ അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ എം.ഉമ്മര്‍ തുടങ്ങിയവരും സിപിഎം നേതാക്കളായ എ വിജയരാഘവന്‍, എം.പി ശശികുമാര്‍ എംഎല്‍എ എന്നിവരും പങ്കെടുത്തു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X