ഗര്‍ഭിണിയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയ്ക്കല്‍: ഗര്‍ഭിണിയും മൂന്നുകുട്ടികളുടെ മാതാവുമായ യുവതിയെ അയല്‍ക്കാരന്‍ വെട്ടിക്കൊലപ്പെടുത്തി.
തിങ്കളാഴ്ച കാലത്ത് ആറുമണിയ്ക്കാണ് മലപ്പുറം പുത്തനത്താണി മൊയ്യേരി കുഞ്ഞുമൊയ്തീന്‍ എന്നയാളുടെ ഭാര്യ ഖദീജ(32) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരന്‍ വിനീഷ്(24)നെ പൊലീസ് അറസ്റുചെയ്തിട്ടുണ്ട്.
വിനീഷില്‍ നിന്നും കടംവാങ്ങിയ 20,000 രൂപ ഖദീജ തിരിച്ചുകൊടുക്കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായാണ് ഇയാല്‍ കൊലനടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിനീഷ് ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications