കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്റേടമുണ്ടെങ്കില്‍ സുധാകരന്‍ കേസെടുക്കട്ടെയെന്ന് എം.വി രാഘവന്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി സുധാകരന് തന്റേടമുണ്ടെങ്കില്‍ സഹകരണ മേഖലയിലെ അഴിമതികള്‍ക്കെതിരെ കേസെടുക്കട്ടെയെന്ന് മുന്‍ മന്ത്രി എം.വി രാഘവന്‍.

അഴിമതി നടന്നാല്‍ പ്രതികളെ പിടികൂടുകയാണ് വേണ്ടതെന്നും മന്ത്രി വെറുതെ കുരച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും രാഘന്‍ പറഞ്ഞു.

ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് രാഘവന്‍ മന്ത്രി സുധാകരനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സുധാകരനെതിരെ താന്‍ സഭ്യമല്ലാത്ത ഭാഷയിലാണ് ആരോപണങ്ങളുന്നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുധാകരന് എല്ലാ ദിവസവും പബ്ലിസിറ്റിവേണം. അതിനുവേണ്ടി എന്തെങ്കിലും വിളിച്ചുപറയുകയാണ്. ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായിരുന്നു പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതിയ്ക്കെതിരെയുള്ള നീക്കവും. അത് വിജയിച്ചില്ല. പബ്ലിസിറ്റിയ്ക്കായി സുധാകരന്‍ എന്ത് നീച കൃത്യവും ചെയ്യും. എന്നിട്ട് ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിയ്ക്കും- രാഘവന്‍ കുറ്റപ്പെടുത്തി.

സിപിഎമ്മിന് അനുകൂലമായ കാര്യങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്തില്ലെങ്കില്‍ അവരെ മാധ്യമ സിന്റിക്കേറ്റെന്നു വിളിയ്ക്കും. എം. പി വീരേന്ദ്രകുമാറും, കെ.എം മാത്യുവും മുതല്‍ ഷാജഹാന്‍ വരെ ഒരേ സിന്റിക്കേറ്റാണെന്നാണ് പറയുന്നത്.

വി.എസിനെ അനുകൂലിച്ചെഴുതുന്നവരോട് പിണറായി വിജയന് പകയാണ്. അതറിയാവുന്നത് കൊണ്ടാണ് നിയമസഭയില്‍ മാധ്യമസിന്റിക്കേറ്റിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ വി.എസ് എങ്ങും തൊടാതെ സംസാരിച്ചത്.

കമ്മ്യൂണിസ്റ് പ്രസ്താനത്തിന്റെ മഹത്തായ ചരിത്രത്തെ അപമാനിച്ച സംഭവമാണ് നന്ദിഗ്രാമില്‍ നടന്നത്. എ.കെ.ജി നടത്തിയ ഉജ്ജ്വലമായ സമരങ്ങളുടെ ചരിത്രം മറന്നുപോയവരാണ് ഇങ്ങനെ ചെയ്യുന്നത്. അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ ബുദ്ധദേവിനെ മരത്തില്‍ കെട്ടിയിട്ട് ലാത്തികൊണ്ട് അടിയ്ക്കുമായിരുന്നു- അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X