ഉപഗ്രഹ നഗരം: ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: ഉപഗ്രഹ നഗര പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് മലേഷ്യന്‍ സംഘം ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിയ്ക്കും.
കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ കെഎസ്ഐഡിസിയുടെ സ്ഥലത്താണ് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. മലേഷ്യന്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്ട്രക്ഷന്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് ബോര്‍ഡാണ് ഉപഗ്രഹ നഗരം സ്ഥാപിയ്ക്കുന്നത്.
ഉപഗ്രഹ നഗരം സ്ഥാപിയ്ക്കുന്നത് സംബന്ധിച്ച് മാര്‍ച്ച് 10ന് ഐജെഎം മേധാവി മഞ്ജിത് സിംഗിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കിനാലൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പദ്ധതിയില്‍ ഗോള്‍ഫ് ക്ലബ്, ഹെലിപ്പാഡ്, മെഡിക്കല്‍ സിറ്റി എന്നിവ ഉള്‍പ്പെടുത്താനാണ് മലേഷ്യന്‍ കമ്പനിയുടെ തീരുമാനം.
കിനാലൂരില്‍ ഇത്തരമൊരു പദ്ധതി തുടങ്ങുമ്പോള്‍ വ്യവസായ നേട്ടം, തൊഴില്‍ സാധ്യതകള്‍ എന്നിവ പരിശോധിയ്ക്കണമെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം. ഇതുകണക്കിലെടുത്തായിരിയ്ക്കും മലേഷ്യന്‍ സംഘത്തിന് പദ്ധതി തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുക.
പദ്ധതിയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം കിനാലൂരാണെന്ന് സന്ദര്‍ശന സമയത്ത് സംഘം വിലയിരുത്തിയിരുന്നു. ഐജെഎം(ഇന്ത്യ) ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നഗരത്തിന്റെ നിര്‍മ്മാണച്ചുമതല.












Click it and Unblock the Notifications