Get Updates
Get notified of breaking news, exclusive insights, and must-see stories!

മങ്കമാരുടെ ചങ്കിലെ കല്ലിറങ്ങി. . . . .

തിരുവനന്തപുരം : കരച്ചിലും കൊലവിളിയും കോലം കത്തിക്കലുമായി ക്രിക്കറ്റ് ആരാധകരുടെ ഭ്രാന്ത് അരങ്ങു തകര്‍ക്കുകയാണ് ചുറ്റും. എന്നാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതില്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. ക്രിക്കറ്റ് ഭ്രാന്തന്മാരുടെ വീട്ടിലെ പെണ്‍പട.

കാര്യമെന്തെന്നല്ലേ. ധൈര്യമായി ഇനി സീരിയല്‍ കാണാം. ചേട്ടനും മക്കളും കൂടി ഏഴു മണി മുതല്‍ റിമോട്ടുമായി ടിവിയുടെ മുന്നിലിരുന്നാല്‍ നഷ്ടപ്പെടുമെന്ന് പേടിച്ച സ്വന്തം ലോകം അങ്ങനെ അവര്‍ക്ക് തിരിച്ചു കിട്ടുന്നു.

സ്ത്രീജന്മം പുണ്യജന്മവും കാണാക്കിനാവും നൊമ്പരത്തിപ്പൂവുമൊക്കെ ഒന്നര മാസത്തേയ്ക്ക് എങ്ങനെ കാണാതിരിക്കും എന്ന് വിഷമിച്ചിരിക്കുകയായിരുന്നു വനിതാലോകം. ലോകകപ്പ് കിട്ടുന്നതിനേക്കാള്‍ സന്തോഷമാണ് അവര്‍ക്ക് റിമോട്ട് തിരിച്ചു കിട്ടിയതില്‍.

ഏഴു മണിക്കാണ് കളി തുടങ്ങുന്നതെങ്കിലും വിശകലനവും മറ്റുമായി അഞ്ചു മണിക്കു തന്നെ ചാനലുകളില്‍ ക്രിക്കറ്റ് വിശേഷങ്ങള്‍ നിറയും. റിമോട്ടുമായി അതിന്റെ മുന്നിലിരിക്കുന്ന ആണ്‍പടയുടെ സര്‍വ ചര്‍ച്ചയും പിന്നെ ക്രിക്കറ്റിനെക്കുറിച്ചാണ്.

ഗളളിയിലെ ക്യാച്ചും എല്‍ബിഡബ്ല്യൂവും ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്നുളള ഡയറക്ട് ത്രോയും ലോഫ്റ്റഡ് ഡ്രൈവുമൊക്കെ കേട്ട് പേടിച്ചിരിക്കുകയായിരുന്നു വീട്ടിലെ പെണ്‍സമൂഹം.

സുമിത്രയുടെ ഭര്‍ത്താവ് രാജേട്ടന് ആദ്യകാമുകിയിലുണ്ടായ പെണ്‍കുട്ടിയും സുമിത്രയ്ക്ക് മുറച്ചെറുക്കനിലുണ്ടായ പയ്യനും പ്രേമിക്കുമോ, കെട്ടുമോ, കെട്ടിയാല്‍ തന്നെ കുട്ടിയുണ്ടാവുമോ എന്നൊക്കെയുളള നീറുന്ന പ്രശ്നങ്ങള്‍ക്കിടയിലാണ് ലോകകപ്പും ബോബ് വൂമറും ഗളളിയിലെ ക്യാച്ചുമൊക്ക കടന്നു വന്നത്.

വീട്ടില്‍ പലവ്യഞ്ജനം തീര്‍ന്നതും പിളളാരുടെ പരീക്ഷക്കാര്യവും പിന്നെയൊരല്‍പം പരദൂഷണവും പറയാന്‍ കാത്തിരിക്കുന്ന ഭാര്യയുടെ മുന്നില്‍ കെട്ടിയവന്‍ കളിയും ചര്‍ച്ചയും തീര്‍ന്ന് എത്തുന്നത് വെളുപ്പിന് മൂന്നു മണിക്കാണ്.

വീര്‍ത്തു കെട്ടിയ കണ്‍പോളകളുമായി വന്നയുടനെ തിരിഞ്ഞു കിടന്നുറങ്ങിക്കളയും. പലതിലും ദാരിദ്യ്രമനുഭവിക്കുമെന്ന് പേടിച്ചിരുന്നപ്പോഴാണ് ബംഗ്ലാദേശുകാരും ശ്രീലങ്കക്കാരും ചേര്‍ന്ന് സംഗതിയൊപ്പിച്ചത്.

എങ്ങനെ സന്തോഷിക്കാതിരിക്കും? കാലണയുടെ ഉപയോഗമില്ലാത്ത ക്രിക്കറ്റ് ചര്‍ച്ച വീട്ടില്‍ തീര്‍ന്നു കിട്ടി. നമുക്ക് വേണ്ടപ്പെട്ട സീരിയലുകളെല്ലാം സമയത്തു തന്നെ കാണാം. വാര്‍ത്തയൊക്കെ കണ്ട് പത്തു പത്തരയാവുമ്പോഴേയ്ക്കും ആളെ കിടപ്പു മുറിയില്‍ തനിച്ചു കിട്ടും.

പിന്നെ ഇന്ത്യ തോറ്റാല്‍ നമുക്കെന്ത്? പരസ്യക്കാരുടെ കോടികള്‍ തുലഞ്ഞാല്‍ നമുക്കെന്ത്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+