അഭിഷേക്-ഐശ്വര്യ വിവാഹം ഏപ്രില്‍ 20ന്
മുംബൈ: ലക്ഷോപലക്ഷം ആരാധകരുടെ ആകാംഷയ്ക്കും ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് അഭിഷേക്-ഐശ്വര്യ വിവാഹം ഏപ്രില്‍ 20ന് നടക്കും. മുംബൈയിലെ അമിതാബ് ബച്ചന്റെ വസതിയായ പ്രതീക്ഷയിലാണ് വിവാഹം നടക്കുക.
ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. വിവാഹചടങ്ങില്‍ 15-20 അതിഥികള്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, പ്രീതി സിന്റാ, അനില്‍ അംബാനി, കരണ്‍ ജോഹര്‍ എന്നിവര്‍ അതിഥികളുടെ ലിസ്റില്‍ ഉണ്ട്. ജനുവരി 14-നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
ഇരുവരും ഇപ്പോള്‍ ഷൂട്ടിംഗ് തിരക്കിലാണ്. അഭിഷേക് ദ്രോണാ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. ജോഡാ അക്ബര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ഐശ്വര്യ റായി.
വിവാഹത്തിനു ശേഷവും ഐശ്വര്യ അഭിനയ രംഗത്ത് തുടരുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതിനിടയില്‍ ഇവരുടെ വിവാഹച്ചടങ്ങ് ഷൂട്ട് ചെയ്യാനും സംപ്രേഷണം ചെയ്യാനും ഒരു വിദേശ മാധ്യമത്തിന് അനുമതി നല്കിക്കഴിഞ്ഞുവെന്നും ഇതിനായി വന്‍തുക പ്രതിഫലം നല്‍കിക്കഴിഞ്ഞുവെന്നും വാര്‍ത്തയുണ്ട്.
അമിതാഭ് ബച്ചന്റെ അമ്മ തേജിബച്ചന്‍ അസുഖം ബാധിച്ച് മുംബൈ ലീലാവതി ആശുപ്രതിയിലായതിനാല്‍ വിവാഹം വൈകിക്കരുതെന്ന് ബച്ചന് ഉപദേശം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications