നനാക്കിയ അധ്യാപകന് കഠിന തടവ്
ദില്ലി: ആറാം ാസ് വിദ്യാര്‍ത്ഥിയെ സ്കൂളില്‍ മൂന്ന് മണിക്കൂര്‍ നനാക്കി നിര്‍ത്തിയ അധ്യാപകനെ കോടതി ഒരു വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. ഇതിനു പുറമേ 5000 രൂപ പിഴയൊടുക്കാനും വിധിയുണ്ട്.
വിദ്യാര്‍ത്ഥിയുടെ ആത്മാഭിമാനത്തിന് ഹാനികരമാകും വിധം പ്രവര്‍ത്തിച്ചതിനും മര്‍ദിച്ചതിനുമാണ് ഡല്‍ഹിയിലെ റാണപ്രതാപ് ബാഗ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വൈസ് പ്രിന്‍സിപ്പലായിരുന്ന പി.സി ഗുപ്തയെ കോടതി ശിക്ഷിച്ചത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദേവീന്ദര്‍ കുമാറാണ് ശിക്ഷ വിധിച്ചത്.
1997 സ്പതംബര്‍ 15ന് കടുത്ത ഉഷ്ണത്തെത്തുടര്‍ന്ന് ആറാം ാസുകാരനായ രാകേഷും കൂട്ടുകാരും സ്കൂളിലെ ജലസംഭരണിയില്‍ ഇറങ്ങി. യൂണിഫോം ധരിക്കാത്തതിന് അന്ന് രാകേഷിനെ ാസിനു പുറത്താക്കിയിരുന്നു.
വെളളത്തില്‍ കളിക്കുന്നതിനിടെ പി.സി ഗുപ്ത എത്തിയപ്പോള്‍ രാകേഷ് ഒഴിച്ചുളള വിദ്യാര്‍ത്ഥികള്‍ ഓടിപ്പോയി. വസ്ത്രങ്ങള്‍ കാണാതെ പരിഭ്രമിച്ച രാകേഷിനെ ഗുപ്ത വലിച്ചിഴച്ച് ഓഫീസില്‍ കൊണ്ടു പോയി മര്‍ദിക്കുകയും വസ്ത്രമില്ലാതെ മൂന്ന് മണിക്കൂര്‍ നിര്‍ത്തുകയും ചെയ്തെന്നാണ് കേസ്.












Click it and Unblock the Notifications