മന്ത്രി ബാലന്റെ ശിക്ഷയ്ക്ക് സ്റേ
പാലക്കാട്: മന്ത്രി എ.കെ ബാലന്റെ തടവുശിക്ഷ പാലക്കാട് ജില്ലാ കോടതി സ്റേ ചെയ്തു. മന്ത്രി ബാലന്റെയും എം ചന്ദ്രന്‍ എംഎല്‍എയുടെയും അറസ്റ് വാറന്റിനും സ്റേ അനുവദിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റേഷനില്‍ ട്രെയിന്‍ തടഞ്ഞ കേസില്‍ ഇവരെ ഒറ്റപ്പാലം കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 2000 ഡിസംബര്‍ 18നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.
വിധി പ്രസ്താവിച്ച ദിവസം കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് മന്ത്രിക്കും എംഎല്‍എയ്ക്കും കേസിലെ എട്ടാം പ്രതിയായ ജീപ്പ് ഡ്രൈവര്‍ കൃഷ്ണകുമാറിനുമെതിരെ വാറന്റ് പുറപ്പെടുവിച്ചത്. അനധികൃതമായി സംഘം ചേര്‍ന്നു റയില്‍ ഉപരോധിച്ചു തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയെന്നാണ് കേസ്.
1,500 ഓളം പേര്‍ പങ്കെടുത്ത സമരത്തിനു നേതൃത്വം നല്‍കിയതാണു ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം.
വിവിധ വകുപ്പുകളില്‍ മൊത്തം മൂന്നു വര്‍ഷവും ഒന്‍പതു മാസവുമാണ് കോടതി വിധിച്ച തടവ്. ഇവ ഒന്നിച്ച് ഏറ്റവും കൂടിയ ശിക്ഷാ കാലയളവായ രണ്ടു വര്‍ഷം അനുഭവിക്കാനായിരുന്നു വിധി.












Click it and Unblock the Notifications