ആക്രമിച്ചുവെന്ന് ഷാജു, ഇല്ലെന്ന് സാജു
തിരുവനന്തപുരം: നിയമസഭാ നടപടികള്‍ക്കിടെ ഭരണകക്ഷി എംഎല്‍എയായ സാജു പോള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പന്തളം എംഎല്‍എ കെ.കെ ഷാജു നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി.
ഭരണകക്ഷി എംഎല്‍എമാരായ സാജുപോള്‍, പി ജയരാജന്‍, പി വിശ്വന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. അടിയന്തര പ്രമേയത്തിന് അനുമതി തേടുന്നതിനിടെയുണ്ടായ ബഹളത്തിനിടെ തന്നെ ആക്രമിക്കാന്‍ സാജുപോള്‍ ശ്രമിച്ചുവെന്നാണ് ഷാജുവിന്റെ പരാതി.
എന്നാല്‍ ഷാജുവിന്റെ പരാതി വാസ്തവ വിരുദ്ധമാണെന്നും സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങി വന്ന കെ.കെ ഷാജു തന്റെ പിതാവിനെതിരെ മോശം പരാമര്‍ശനം നടത്തുകയാണ് ഉണ്ടായതെന്നും സാജുപോള്‍ അറിയിച്ചു.












Click it and Unblock the Notifications