കോടിക്കണക്കിന് രൂപ പിരിച്ച് സിപിഐക്കാര്‍ തിന്നു: ഗൗരിയമ്മ
ആലപ്പുഴ: ടി.വി തോമസിന്റെ പേരില്‍ കോടിക്കണക്കിന് രൂപ പിരിച്ച് സിപിഐക്കാര്‍ തിന്നുകയായിരുന്നുവെന്ന് ഗൗരിയമ്മ. ടിവിയ്ക്ക് സ്മാരകം പണിയാന്‍ സിപിഐക്കാര്‍ തയ്യാറായിട്ടില്ല.
ടി.വി തോമസ് അനുസ്മരണ പരിപാടിയില്‍ വെളിയം ഭാര്‍വന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗൗരിയമ്മ.
ഭൂപരിഷ്കരണ നിയമം എന്താണെന്നു വെളിയത്തിന് അറിയില്ലെന്നും ഗൗരിയമ്മ പറഞ്ഞു. സിപിഐക്കാരുടെ നിര്‍ബന്ധം മൂലമാണ് ടി.വി തോമസിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവേണ്ടി വന്നത്.
മൂന്നുനാലു ദിവസം ആഹാരം പോലും തരാതെ ഇട്ടശേഷം തന്നെ ഇറക്കിവിടുകയായിരുന്നു. രണ്ടു പാര്‍ട്ടിയായിട്ടും തങ്ങള്‍ ഒന്നിച്ചു താമസിച്ചതാണ്.
ഇതുവരെ ഇക്കാര്യങ്ങളൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നുവെന്നും ഗൗരിയമ്മ വ്യക്തമാക്കി.












Click it and Unblock the Notifications