കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി മലയാളികളുടെ വിവരം ശേഖരിക്കും: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ മലയാളികളെക്കുറിച്ചുളള വിവരശേഖരണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. രണ്ടു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാകും.

50 ലക്ഷം രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. കെ. എം മാണി, സി.എഫ് തോമസ്, തോമസ് ഉണ്ണിയാടന്‍, പ്രഫ് എന്‍ ജയരാജന്‍ എന്നിവരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിദേശത്തു മരിക്കുന്ന മലയാളികളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് അന്തിമ രൂപമായിട്ടില്ലെന്നും കെ മുഹമ്മദുണ്ണി ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ അബ്ദുറബ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.

ഗള്‍ഫിലെ ജയിലില്‍ എത്ര മലയാളികളുണ്ടെന്ന വിവരം ലഭ്യമല്ല. പ്രവാസികള്‍ ഈ കണക്ക് ലഭ്യമാക്കിയിട്ടില്ല. ഇവരെ മോചിപ്പിക്കാന്‍ അതത് എംബസികളുമായി ബന്ധപ്പെട്ടു നടപടിയെടുക്കുമെന്നും വി.എസ് അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X