ഗൗരിയമ്മ ടി.വിയുടെ ജീവിതത്തിലെ കറുത്ത അധ്യായം: വെളിയം
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഗൗരിയമ്മയ്ക്കെതിരെ ആക്ഷേപങ്ങളുമായി വീണ്ടും രംഗത്ത്. കെ.ആര്‍ ഗൗരിയമ്മ ടി.വി തോമസിന്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നുവെന്ന് വെളിയം പറഞ്ഞു.
സിപിഐ ആലപ്പുഴയില്‍ സംഘടിപ്പിച്ച ടി.വി തോമസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന വെളിയം. ടി.വിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യമായിരിക്കും ഗൗരിയമ്മയെ വിവാഹം കഴിച്ചത്.
അന്ന് താന്‍ അടക്കമുളള നേതാക്കള്‍ വിവാഹത്തെ എതിര്‍ത്തതാണ്-വെളിയം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം മോഹിച്ചാണ് ഗൗരിയമ്മ ടി.വിയെ ഉപേക്ഷിച്ചതെന്നും വെളിയം വിമര്‍ശിച്ചു.
എഐവൈഎഫ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയുടെ 50ാം വാര്‍ഷികാഘോഷ ചടങ്ങിലും ഗൗരിയമ്മയെ വെളിയം വിമര്‍ശിച്ചിരുന്നു.
ഗൗരിയമ്മ ഭൂപരിഷ്കരണ ബില്ലിനു അവകാശവാദം ഉന്നയിക്കുകയാണെന്നും തങ്ങളെ പോലുളളവര്‍ ഇരിക്കുന്ന വേദികളില്‍ ഇത്തരം വിഡ്ഢിത്തങ്ങല്‍ അവര്‍ പറയാറില്ലെന്നും വെളിയം വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications