പത്തനംതിട്ട നഗരസഭ ഇടതിന്
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലേക്കുള്ള ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ സക്കീര്‍ ഹുസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെ വോട്ട് ചെയ്ത 27 പേരില്‍ എല്‍ഡിഎഫിന് 14ലും യുഡിഎഫിന് 13ഉം വോട്ട് ലഭിച്ചു.
നഗരസഭയിലെ ഏക ബിജെപി അംഗം റോസമ്മാ കുര്യാക്കോസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. യു.ഡി.എഫിലെ പി മോഹന്‍രാജിനെയാണ് സക്കീര്‍ ഹുസൈന്‍ പരാജയപ്പെടുത്തിയത്.
ഇടതുമുന്നണിക്കെതിരെ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് വേണ്ടി യു.ഡി.എഫിനൊപ്പം ചേര്‍ന്ന സന്ധ്യ സന്തോഷ് ചൊവാഴ്ച ഇടതുമുന്നണിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
കോണ്‍ഗ്രസിനകത്തെ ചില പ്രശ്നങ്ങളാണ് യു.ഡി.എഫ് തോല്‍ക്കാനിടയായതെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.എന്നാല്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ അനില്‍കുമാര്‍ സ്ഥാനം രാജിവച്ചിട്ടില്ല.
ഫെബ്രുവരി 22ന് നടന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പി. മോഹന്‍രാജ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ബി.ജെ.പിയുടെ പിന്തുണയോടെ വിജയിച്ചതു കാരണം കെ.പി.സി.സിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു.
കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത്. നഗരസഭാ ഓഫീസിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പകല്‍ 8 മുതല്‍ 5 വരെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications