എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചു
തിരുവനന്തപുരം: ചില വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ചൊവാഴ്ച അവസാനിച്ചു.
എങ്കിലും കാര്യമായ പരാതികള്‍ക്ക് ഇട നല്‍കാതെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അറബിക് പരീക്ഷയുടെ ചോദ്യപേപ്പര്‍ സംബന്ധിച്ച ആശയകുഴപ്പവും ചോദ്യപേപ്പര്‍ മാറിപ്പൊട്ടിച്ച സംഭവവും ഇടയ്ക്ക് വിവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് അടിയന്തിരമായി ഇടപെട്ട് നടപടികള്‍ എടുത്തിരുന്നു.
സംസ്ഥാനത്ത് ആദ്യമായി കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് പരീക്ഷ നടന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കാര്യമായ പരാതികള്‍ക്ക് ഇട നല്‍കാതെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡ് മാത്രം രേഖപ്പെടുത്തുന്ന ആദ്യത്തെ എസ്. എസ്. എല്‍. സി. പരീക്ഷയാണിത്. ആകെ സ്കോര്‍ 640 ആണ്. എഴുത്തുപരീക്ഷയ്ക്ക് 490, പ്രായോഗിക പരീക്ഷക്ക് 20 തുടര്‍മൂല്യനിര്‍ണയത്തിന് 130 എന്നിങ്ങനെയാണ് ആകെ സ്കോറിനെ വിഭജിച്ചിരിക്കുന്നത്.
സംസ്ഥാനത്താകെ അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇത്തവണത്തെ പരീക്ഷകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ അകമഴിഞ്ഞ സഹായം ഉണ്ടായിരുന്നു. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പൊലീസ് സൂപ്രണ്ടുമാരുടെ കീഴിലും വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചിരുന്നു.












Click it and Unblock the Notifications