Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പീഡ് പോസ്റ് സംവിധാനത്തിന് ഇനിമുതല്‍ റേവ കാറുകള്‍

ബാംഗ്ലൂര്‍: കേരളത്തിലെ സ്പീഡ് പോസ്റ് ഉരുപ്പടികള്‍ വിതരണം ചെയ്യുന്നതിനായി ഇനിമുതല്‍ പ്രകൃതി മലിനീകരണമുണ്ടാക്കാത്ത റേവ കാറുകള്‍.

ഇതിനായി റേവ ഇലക്ട്രിക് കാര്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡും കേരളത്തിലെ തപാല്‍ വകുപ്പും തമ്മില്‍ ധാരണാ പത്രം ഒപ്പുവെച്ചു. രാജ്യത്തെ ഏക ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളാണ് റേവ ഇലക്ട്രിക് കാര്‍ കമ്പനി.

ധാരണാ പത്രപ്രകാരം മൂന്ന് റേവ കാറുകളാണ് കേരളത്തിലെ സ്പീഡ് പോസ്റ് ഉരുപ്പടികളുടെ വിതരണത്തിനായി ഉപയോഗിയ്ക്കുക. ഇതിന്റെ ഔദ്യോഗിക ഉത്ഘാടനം ഏപ്രില്‍ പതിനാറിന് തിരുവനന്തപുരത്ത് നടക്കും.

തപാല്‍ വകുപ്പിന്റെ ചുവന്ന ചായം തേച്ചാണ് മൂന്ന് കാറുകളും ഒരുക്കുന്നത്. 70 കിലോഗ്രാം വരെയുള്ള ഉരുപ്പടികളുമായി പ്രതിദിനം ശരാശരി 60 കിലോമീറ്റര്‍ സഞ്ചരിയ്ക്കാന്‍ കഴിയുന്നവയാണ് ഈ കാറുകള്‍.

റേവ കാറുകള്‍ സ്പീഡ് പോസ്റ് സേവനത്തിനായി ഉപയോഗിയ്ക്കുമ്പോള്‍ വാഹന ഉപയോഗം കൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടമെന്ന് കേരളത്തിലെ പോസ്റല്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്മാസ്റര്‍ ജനറല്‍ ഉദയ് ബാലകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരത്തും പരിസരങ്ങളിലുമുള്ള പല വഴികളിലും ചെറിയ വാഹനങ്ങളില്‍ മാത്രമേ സഞ്ചരിയ്ക്കാന്‍ കഴിയൂ. റേവ ഉപയോഗിയ്ക്കുന്നതോടെ അത്തരം സ്ഥലങ്ങളിലേയ്ക്കുള്ള സ്പീഡ് പോസ്റ് സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേരളത്തിലെ തപാല്‍ വകുപ്പിലെ തിരഞ്ഞെടുത്ത ജീവനക്കാര്‍ക്ക് റേവയില്‍ പരിശീലനം നല്‍കുന്നുണ്ട്. കോഴിക്കോട് നിന്നും തിരുവനന്തപുരം വരെയുള്ള 45 കിലോമീറ്ററിനിടയില്‍ ചില തിരഞ്ഞെടുത്ത പോസ്റ് ഓഫീസുകളിലാണ് ഇവയ്ക്ക് ചാര്‍ജിംഗ് സൗകര്യം ഏര്‍പ്പെടുത്തുക. സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിനായി റേവ ഒരു സര്‍വ്വീസ് എന്‍ജിനീയറെയും നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+