Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാദ്യം തുറക്കും, ആരാദ്യം തുറക്കും....

അഹമ്മദാബാദ്: ആരാദ്യം തുറക്കും? 20 ദിവസമാണ് ഈ ചോദ്യവുമായി ലാത് ബസാറിലെ വ്യാപാരികള്‍ വീട്ടിനകത്ത് കഴിച്ചുകൂട്ടിയത്.

ദിവസങ്ങള്‍ കൊഴിഞ്ഞു പോകുകയല്ലാതെ ആരും കട തുറക്കുന്ന ലക്ഷണമില്ല. അവസാനം സഹിക്കെട്ട് ചില വ്യാപാരികള്‍ ജ്യോതിഷിയെത്തേടിപ്പോയി.

ജ്യോതിഷന്‍ കുത്തിക്കുറിച്ച് നല്‍കിയ കുറിപ്പു കൈയില്‍ കിട്ടിയപ്പോഴാണ് ഇവര്‍ക്ക് ശ്വാസം വീണത്. എന്നാല്‍ ക്ഷേത്രത്തില്‍ പൂജകളും മറ്റും നടത്തിയ ശേഷമേ കട തുറക്കാനുളള ധൈര്യം ഇവര്‍ക്ക് ലഭിച്ചുളളൂ.

20 ദിവസത്തിനകം അഞ്ചു കോടിയുടെ നഷ്ടം. സഹിക്കുകയെ നിവൃത്തിയുളളൂ. കടം കയറി മുടിയുന്നതിലും, ഉറ്റവരെ നഷ്ടപ്പെടുന്നതിലും ഭേദം അതാണ്. ലാത് ബസാറിലെ വ്യാപാരികള്‍ ആ ആശ്വാസത്തിലാണ് ഈ ദിവസങ്ങളത്രയും കഴിച്ചു കൂട്ടിയത്.

അപ്പനപ്പൂപ്പന്‍മാരെ പറഞ്ഞാല്‍ മതിയല്ലോ. എല്ലാത്തിനും കാരണം നാല് തലമുറകള്‍ക്ക് മുമ്പ് അവര്‍ കണ്ടു പിടിച്ച അന്ധവിശ്വാസമാണ്.

ഏതായാലും 40 വര്‍ഷം മുമ്പത്തേക്കാള്‍ ഭേദമാണ് ഈ വര്‍ഷത്തെ സ്ഥിതി. അന്നൊരു വര്‍ഷം ആറു മാസത്തോളമാണ് അന്ധവിശ്വാസത്തിന്റെ പേരില്‍ ബസാര്‍ അടഞ്ഞു കിടന്നത്.

കച്ചവടം മുടക്കിയ അന്ധവിശ്വാസം എന്താണെന്നല്ലേ? ഹോളിയ്ക്ക് ശേഷം ബസാറില്‍ ആദ്യം കട തുറക്കുന്ന ആള്‍ക്ക് കുടുംബത്തിലെ ഒരംഗത്തെ നഷ്ടമാകുമെന്നും കുടുംബം കടം കയറി നശിക്കുമെന്നുമാണ് വിശ്വാസം. നാലു തലമുറകള്‍ പിന്നിട്ടിട്ടും ഈ വിശ്വാസത്തിനു കോട്ടം തട്ടിയിട്ടില്ല.

ബസാറിനോട് ചേര്‍ന്ന പണികഴിപ്പിച്ച ക്ഷേത്രത്തില്‍ രാത്രി 10 മണിയ്ക്ക് പൂജ നടത്തിയ ശേഷമാണ് ഈ വര്‍ഷം എല്ലാ കടകളും തുറന്നത്.എന്നാല്‍ കച്ചവടം പുനരാരംഭിച്ചത് തിങ്കളാഴ്ചയാണ്. കുറച്ച വര്‍ഷങ്ങള്‍ മുമ്പാണ് ദുഷ്ടാത്മാക്കളെ മാര്‍ക്കറ്റില്‍ നിന്നോടിക്കാനായി ബസാറിനടുത്ത് രാമ ക്ഷേത്രം നിര്‍മ്മിച്ചത്.

90 വര്‍ഷം മുമ്പാണ് ലാത് ബസാര്‍ നിലവില്‍ വന്നത്. ഇവിടത്തെ മിക്ക വ്യാപാരികളും മാര്‍വാഡികളാണ്.

ധാന്യം തുടങ്ങിയ ഉല്‍പന്നങ്ങളില്‍ മൊത്തകച്ചവടം നടത്തുന്നവരാണിവര്‍. 30 ലക്ഷത്തിന്റെ കച്ചവടമാണ് ഇവിടെ പ്രതിദിനം നടക്കുന്നത്.

ഹോളിയോടനുബന്ധിച്ച ഒരാഴ്ച മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാറില്ല. പുതുവര്‍ഷ തുടക്കമായാണ് ഹോളിയെ ഇവര്‍ കാണുന്നത്. അടുത്ത വര്‍ഷം സമ്പല്‍സമൃദ്ധമാവാനായി ജ്യോതിഷന്റെ ഉപദേശം തേടി നല്ല ദിവസം നോക്കിയെ ഇവര്‍ കട തുറക്കാറുളളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+