കൂട്ടബലാത്സംഗത്തിനിരയായ കുട്ടികള്‍ ഗുരുതര നിലയില്‍
ദില്ലി: കൂട്ടബലാത്സംഗത്തിനിരയായ ആറു വയസ്സിനു താഴെ പ്രായമുളള രണ്ടു പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.
ബലാത്സംഗം ചെയ്യപ്പെട്ട മറ്റൊരു കുട്ടി പരുക്കുകളില്‍ നിന്ന് സുഖം പ്രാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് പഞ്ചിമ ദില്ലിയിലെ തിലക് നഗറില്‍ വച്ച് മൂവരും ബലാത്സംഗത്തിനിരയായത്.
വിക്രം എന്നയാള്‍ കുട്ടികളെ വീട്ടിലെക്കു കൊണ്ടുപോയെന്നും അവിടെ വച്ച് മൂന്നു കൂട്ടുകാരോടൊപ്പം ബലാത്സംഗം ചെയ്തുവെന്നുമാണ് കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്. ഇവരെ കുട്ടികളൊടൊപ്പം അയല്‍ക്കാര്‍ കണ്ടതിനെ തുടര്‍ന്ന് നാലു പേരും ഓടി രക്ഷപ്പെട്ടതായും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ കുട്ടികള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നു പറയാനായിട്ടില്ലെന്നാണ് പോലീസ് നിലപാട്. പ്രാഥമികാന്വേഷണത്തില്‍ വിക്രം ഇവരെ ബലാത്സംഗം ചെയ്തിരിക്കാന്‍ സാധ്യതയുള്ളതായി തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications