ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ്: 46കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ദില്ലി: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിന് മത്സരിയ്ക്കുന്ന 46 സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
എഐസിസി സെക്രട്ടറി ഭോല പാണ്ഡെയും മുന്‍ മന്ത്രി പ്രവീണ്‍ സിംഗ് ഐറണ്‍ ഉള്‍പ്പെടെയുള്ള 46 പേരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.
സലെംപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് പാണ്ഡെ ജനവിധി തേടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ആകെയുള്ള 403 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 336 സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കുന്നുണ്ട്.












Click it and Unblock the Notifications