സര്‍ക്കാര്‍ ആശുപത്രികളില്‍ പുതിയ ഒപി സമയം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി സമയം പുതുക്കി നിശ്ചയിച്ചു. ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതത്തല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഡിസ്പെന്‍സറികള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുടെ ഒ.പി. സമയം ഇനി മുതല്‍ കാലത്ത് എട്ടുമുതല്‍ 12 വരെയും ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെയും ആയിരിക്കും.
ഇപ്പോഴത് രാവിലെ എട്ടുമുതല്‍ 11.30 വരെയും വൈകീട്ട് 3.30 മുതല്‍ അഞ്ചുവരെയുമാണ്. എന്നാല്‍ പിന്നോക്ക പ്രദേശങ്ങളില്‍ എട്ടുമണിമുതല്‍ ഒരു മണിവരെയുമായിരിക്കും ഒ.പിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഈ ഉത്തരവിന്റെ ചുവടു പറ്റി എല്ലാ ആശുപത്രികളിലും എട്ടുമുതല്‍ ഒരു മണിവരെ അപ്രഖ്യാപിത നിലയില്‍ ഒ.പി. പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുതമലപ്പെടുത്തിയിരുന്നു.
ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റം.












Click it and Unblock the Notifications