സിയാല്‍ ഐടി പാര്‍ക്ക്: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായി
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തോട്(സിയാല്‍) ചേര്‍ന്ന് ഐടി പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായി സിയാല്‍ എംഡി ശ്രീരാം ഭരത് അറിയിച്ചു.
ഐടി പാര്‍ക്കിനൊപ്പം ഗോള്‍ഫ് കോഴ്സ് പദ്ധതി നടത്തിപ്പിനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഐടി പാര്‍ക്കിന്റെ അന്തിമ രൂപരേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിയ്ക്കും.
പ്രധാന സംരംഭകരെ ഇങ്ങോട്ടാകര്‍ഷിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കാന്‍ യോഗം സിയാല്‍ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗോള്‍ഫ് കോഴ്സിനും അടുത്തുതന്നെ ടെന്‍ഡര്‍ വിളിയ്ക്കും.
എയര്‍ ഇന്ത്യയുമായുള്ള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കരാര്‍ 2009 ല്‍ അവസാനിയ്ക്കും. തുടര്‍ന്ന് ഗ്രൗണ്ട് ഹാന്റ്ലിംഗ് സിയാല്‍ നേരിട്ടു നടത്തണോ സംയുക്ത സംരംഭമായി വേണോ എന്നതില്‍ വിശദമായ പഠനം നടത്തും. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിയോഗിയ്ക്കും. സിയാല്‍ നേരിട്ടു ഗ്രൗണ്ട് ഹാന്റ്ലിംഗ് സംവിധാനം നടത്തിയാല്‍ പ്രതിവര്‍ഷം 55 കോടി രൂപയെങ്കിലും വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications