പ്രമേയം നിയമവിരുദ്ധം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കോടതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ഇത്തരമൊരു പ്രമേയം പാസാക്കി കീഴ്വഴക്കം സഭയ്ക്കില്ല.
കോടതിക്കെതിരെ പ്രമേയം പാസാക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയില്‍ അവതരിപ്പിക്കുന്ന പ്രമേയം വികാര പ്രകടനമാവരുത്. ഇവിടെ സംഭവിച്ചിരിക്കുന്നത് അതാണ്.
പ്രമേയവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിച്ചതുകൊണ്ടാണ് ചോദ്യോത്തര വേളയില്‍ മൗനം പാലിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ അംഗങ്ങള്‍ക്ക് വാറന്റ് അയച്ച കോടതി നടപടി സഭയോടുളള അനാദരവ് തന്നെയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതിനെതരെ പ്രമേയം പാസാക്കാതെ മറ്റു നിര്‍വാഹമില്ല.
പ്രമേയം കൊണ്ടുവരുന്ന കാര്യം പ്രതിപക്ഷത്തോട് ആലോചിച്ചിരുന്നു. പ്രമേയത്തിനെതിരായ പ്രതിപക്ഷ നിലപാട് നിര്‍ഭാഗ്യകരമാണെന്നും വി.എസ് പറഞ്ഞു. തുടര്‍ന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
പ്രതിപക്ഷത്താണ് ഇരിക്കുന്നതെന്ന ബോധം പ്രതിപക്ഷത്തിനില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ പ്രമേയത്തെ എതിര്‍ക്കുന്നത്.
നിയമസഭ പാസാക്കിയ പ്രമേയത്തില്‍ കോടതിക്കെതിരായ പരാമര്‍ശങ്ങളില്ല. ഉണ്ടെങ്കില്‍ പ്രമേയം പുനപ്പരിശോധിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications