സ്പീഡ് ഗവര്‍ണര്‍: ഏപ്രിലില്‍ ലോറി സമരം
കൊച്ചി: വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിയ്ക്കുന്നതിനെതിരെ നടത്താനിരുന്ന സമരവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാനത്തെ ലോറി ഉടമകള്‍ തീരുമാനിച്ചു.
സമരം ഒത്തുതീര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട് സെക്രട്ടറി ജിജി തോംസണുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം തുടങ്ങാന്‍ ഉടമകള്‍ തീരുമാനിച്ചത്.
ഏപ്രില്‍ മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിയ്ക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications