സ്പോര്‍ട്സ് ലോട്ടറി: സര്‍ക്കാരിന് ബാധ്യതയില്ലെന്ന് കോടതി
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റുകളില്‍ വാഗ്ദാനം ചെയ്തിട്ടുളള സമ്മാനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ഹൈക്കോടതി. ജസ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
ലോട്ടറി സമ്മാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ലോട്ടറി ചട്ടത്തിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റിസ് വ്യക്തമാക്കി. കേരള പേപ്പര്‍ ലോട്ടറി നിയന്ത്രണ ചട്ടത്തിലെ ഒന്‍പത്, ഒന്ന് വ്യവസ്ഥയാണ് കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്.
ലോട്ടറി നടത്താനും പ്രോല്‍സാഹിപ്പിക്കാനുമല്ലാതെ സമ്മാനങ്ങള്‍ക്ക് ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാരിനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരള സ്പോര്‍ട്സ് സൂപ്പര്‍ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിയതും സമ്മാനങ്ങള്‍ വെട്ടിക്കുറച്ചതും ചോദ്യം ചെയ്ത് കൊണ്ടുളള ഹര്‍ജികള്‍ തളളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിന്യായം.












Click it and Unblock the Notifications