കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം ശുഭസൂചകം: സെബാസ്റ്യന്‍ പോള്‍

  • By Staff
Google Oneindia Malayalam News

മലപ്പുറം: മാധ്യമ പ്രവര്‍ത്തനം ഫലപ്രദമാകുന്നതിന്റെ സൂചനയാണ് അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളെന്ന് ഡോ. സെബാസ്റ്യന്‍ പോള്‍ എം.പി.

ഈ പ്രവണതയെ മാധ്യമ പ്രവര്‍ത്തകര്‍ സന്തോഷത്തോടെ സ്വീകരിയ്ക്കണം. കൂട്ടായി അസത്യ പ്രചാരണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്കെതിരെ സിബിഐയെക്കൊണ്ടോ പൊലീസിനെക്കൊണ്ടോ അന്വേഷണം നടത്തിക്കേണ്ട കാര്യമില്ല.

സിഐഎ പോലുള്ള വിദേശ ഏജന്‍സികളില്‍ നിന്നും പണം പറ്റുന്ന മാധ്യമ പ്രവര്‍ത്തകര്‍ വിമോചന സമര കാലം മുതല്‍ക്കുതന്നെ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്യ്രമുണ്ട്.

പത്ര സ്ഥാപനങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും എതിരെയുള്ള പരാതികളില്‍ നിര്‍ദ്ദേശം നല്‍കാന്‍ മാത്രമേ ഇന്നത്തെ അവസ്ഥയില്‍ പ്രസ് കൗണ്‍സിലിന് സാധിയ്ക്കൂ. ശിക്ഷിയ്ക്കാന്‍ അധികാരം വേണമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്- അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തനങ്ങളിലേയ്ക്ക് സര്‍ക്കാറിന്റെ ഇടപെടലുണ്ടാകരുത്. എന്നാല്‍ ദുഷ്ട മനസ്സോടെ ചെയ്യേണ്ട ജോലിയല്ല മാധ്യമപ്രവര്‍ത്തനം. സദാചാരത്തിന്റെ ലക്ഷ്മണ രേഖ പത്രപ്രവര്‍ത്തകര്‍ക്കും ബാധകമാണ്. മറ്റുള്ളവര്‍ക്ക് വേദനയുളവാക്കുന്നത് എഴുതേണ്ടി വരുമ്പോള്‍ പൊതുതാല്പര്യത്തെക്കൂടി പരിഗണിയ്ക്കണം- അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മലപ്പുറം പ്രസ്ക്ലബ് സംഘടിപ്പിച്ച മാധ്യമ സംവാദം പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു സെബാസ്റ്യന്‍ പോള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X