മന്ത്രി എ.കെ ബാലന് ജാമ്യം ലഭിച്ചു
ഒറ്റപ്പാലം: വൈദ്യുതി മന്ത്രി എ. കെ ബാലനും ആലത്തൂര്‍ എംഎല്‍എ എം. ചന്ദ്രനും ഒറ്റപ്പാലം ഫസ്റ് ാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു.
മജിസ്ട്രേട്ട് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി തടഞ്ഞ സാഹചര്യത്തിലാണ് മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിയ്ക്കാനുള്ള സാവകാശത്തിന് വേണ്ടി ഇരുവരും ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
മന്ത്രി ബാലനുള്‍പ്പെടെ എട്ടുപേരെയാണ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഷൊര്‍ണൂര്‍ റെയില്‍വേ സ്റേഷനില്‍ തീവണ്ടി തടഞ്ഞ കേസുമായി ബന്ധപ്പെട്ടാണ് കോടതി ശിക്ഷ വിധിച്ചത്.












Click it and Unblock the Notifications