നിശബ്ദ പ്രതിഷേധവുമായി പ്രതിപക്ഷം സഭയില്‍
തിരുവനന്തപുരം: നിയമസഭയില്‍ രാവിലെ തന്നെ പ്രതിഷേധവുമായാണ് പ്രതിപക്ഷം എത്തിയത്. എ.കെ ബാലന്‍ പ്രശ്നത്തില്‍ നിശബ്ദ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം.
അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്. ഭരണപക്ഷം കോടതി അവഹേളിക്കുന്നു എന്നും ദൈവകോപമാണ് മന്ത്രി ബാലനെതിരേ ഉണ്ടായതെന്നും മറ്റും എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചു.
വിവാദ പ്രമേയം പിന്‍വലിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രി ബാലന് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെതിരെ നിയമസഭയില്‍ ചൊവ്വാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം.












Click it and Unblock the Notifications