Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവമോര്‍ച്ച മാര്‍ച്ചിനിടെ സംഘര്‍ഷം, പൊലീസിന് കല്ലേറ്

തിരുവനന്തപുരം: എഡിബി വായ്പ വാങ്ങുന്നതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ ഓഫീസിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം.

മാര്‍ച്ചിനെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലേറു നടത്തി. കോര്‍പ്പറേഷന്‍ ഓഫീസിലേയ്ക്ക് തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്.

നഗരസഭയില്‍ ബജറ്റ് അവതരണം നടക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. ഇതിനെത്തുടര്‍ന്ന് പതിനഞ്ചോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റുചെയ്തു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പൊലീസിനെ കല്ലെറിഞ്ഞത്.

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.

ചൊവ്വാഴ്ച കൊല്ലം കോര്‍പ്പറേഷന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബുധനാഴ്ച കൊല്ലത്ത് ബിജെപി ഹര്‍ത്താല്‍ നടക്കുകയാണ്. ഇതിന് മുമ്പ് കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമാവുകയും ഇതില്‍ പ്രതിഷേധിച്ച് ഒരു ദിവസം ഹര്‍ത്താല്‍ ആചരിയ്ക്കുകുയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+