Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത് ജോഗിക്കെതിരേ കൊളളയടിക്കേസ്

റായ്പൂര്‍: കൊലപാതകക്കേസില്‍ അറസ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിക്കെതിരെ പോലീസ് കൊളളയടിക്കേസ് റജിസ്റര്‍ ചെയ്തു.

ദോങ്കര്‍ഗഡില്‍ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയ സംഭവമാണ് കേസിന് ആധാരം. ജോഗി, മകന്‍ അമിത് ജോഗി, നാഷനല്‍ സ്റുഡന്റ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വികാസ് ഉപാധ്യായ എന്നിവരും നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നു രാജ്നന്ദന്‍ ജില്ലയിലെ ദോങ്കര്‍ഗഡ് പട്ടണത്തില്‍ വച്ചു തന്റെ ക്യാമറയും വാച്ചും പണവും കൊളളയടിച്ചെന്ന് അഗത് ശു എന്നയാള്‍ നല്‍കിയ പരാതിയിലാണു കേസ്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ മാര്‍ഗനിര്‍ദേശം ലംഘിച്ചു മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാള്‍ അവിടെ പൊതുയോഗം നടത്തുന്നതറിഞ്ഞ് 400ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോഗിയുടെ നേതൃത്വത്തില്‍ അവിടെയെത്തി യോഗം തടഞ്ഞു. ഏറ്റുമുട്ടലിനിടെ പടമെടുക്കാനൊരുങ്ങിയ ഫോട്ടോഗ്രാഫറായ അഗത് ശുയ്ക്ക് മര്‍ദനമേറ്റു. പിന്നീട് വാച്ചും ക്യാമറയും പണവും ഇവര്‍ തട്ടിയെടുത്തുവെന്നാണ് ശുയുടെ പരാതി.

ഇതേസമയം, ജോഗിക്കും മറ്റുമെതിരെ കൊളളയടിക്കു കേസെടുത്തതു നിര്‍ഭാഗ്യകരമാണെന്നു ജോഗിയുടെ സെക്രട്ടറി പറഞ്ഞു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ശസ്ത്രക്രിയയ്ക്കു ശേഷം വീല്‍ചെയറില്‍ കഴിയുന്ന ജോഗിക്കു ഫോട്ടോഗ്രഫറുടെ ക്യാമറ തട്ടിപ്പറിക്കാന്‍ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+