Get Updates
Get notified of breaking news, exclusive insights, and must-see stories!

250 പേരെ കൊന്ന സംഘം പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗ, ജാന്‍സി, കാന്‍പൂര്‍, മീററ്റ് തുടങ്ങി വിവിധ സ്ഥലങ്ങളിലായി 250 പേരെ കൊലപ്പെടുത്തിയ സംഘം പോലീസ് പിടിയില്‍. 35 അംഗങ്ങളുളള സംഘം 2003ന് ശേഷമാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് അറിയിച്ചു.

ഇതിനു പുറമേ 50 പോലീസുകാരെ കൊലപ്പെടുത്തിയ കേസും ഇവര്‍ക്കെതിരെയുണ്ട്. റെയ്ഡ്, ഹൈവേ ആക്രമണം എന്നിവയ്ക്കിടയിലാണ് ഇവര്‍ പോലീസിനു നേരെ ആക്രമണം നടത്തിയത്. സംഘത്തിലെ മിക്കവരും ടാക്സി ഡ്രൈവര്‍മാരാണ്.

ഇവര്‍ക്ക് അന്തര്‍ദേശീയ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. ടാക്സി ഡ്രൈവറുടെ വേഷത്തില്‍ ഇവര്‍ യാത്രക്കാരെ കൊണ്ടു പോകുകയും ആളില്ലാത്ത സ്ഥലത്ത് വച്ച് മോഷണം നടത്തിയ ശേഷം കൊലപ്പെടുത്തുകയുമാണ് പതിവ്.

ദിവസത്തില്‍ ആറു തവണയെങ്കിലും ഇവര്‍ ആക്രമണം നടത്തിയ സന്ദര്‍ഭങ്ങളുണ്ടായതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ റപ്രസന്റെറ്റീവായ രാജീവ് കുമാറിനെയും ഒരു ജൂനിയര്‍ എന്‍ജീനിയറെയും കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട സംഘത്തിലൊരാളായ സലീമിനെ പോലീസ് പിടികൂടിയതോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തായത്.

പോലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ഇയാള്‍ സംഘത്തെപ്പറ്റി പോലീസിനു വിവരം നല്‍കുകയായിരുന്നു. ഒരു കൂട്ടം ടാക്സി ഡ്രൈവര്‍മാരാണ് സംഘം ചേര്‍ന്ന കൊലനടത്തിയിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തി.

ഇവരില്‍ പലരും മുമ്പ് പല തവണ പിടിയിലായിട്ടുണ്ടെന്നും പോലീസുകാര്‍ക്ക് കൈകൂലി നല്‍കി രക്ഷപ്പെടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. അലി അഹമ്മദ് എന്ന പേരായ ഒരാളാണ് സംഘത്തലവന്നെന്നും സലീം വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+