പിന്നോക്ക സംവരണ വിധി: സര്‍വ്വകക്ഷിയോഗം വിളിയ്ക്കണമെന്ന് കാരാട്ട്
ദില്ലി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്ക സംവരണം സ്റേ ചെയ്ത സുപ്രിം കോടതി വിധി ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കോടതി വിധി തിരിച്ചടിയാകും. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനും സുപ്രിം കോടതിയുടെ ഈ വിധി പ്രതികൂലമായേയ്ക്കും- കാരാട്ട് പറഞ്ഞു.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിസ്വീകരിയ്ക്കണം. പിഎംഎ, പൈ കേസ് ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ കേസുകളില്‍ കോടതികള്‍ പുലര്‍ത്തുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് പിന്നോക്ക സംവരണം സംബന്ധിച്ച വിധി- കാരാട്ട് അഭിപ്രായപ്പെട്ടു.
ദില്ലിയില്‍ സച്ചാര്‍കമ്മറ്റിയെക്കുറിച്ച് സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിയ്ക്കുകയായിരുന്നു പ്രകാശ് കാരാട്ട്.












Click it and Unblock the Notifications