കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോക്ക സംവരണം: വിധി സമ്പന്ന പക്ഷപാതിത്വമാണെന്ന് എസ്എഫ്ഐ

  • By Staff
Google Oneindia Malayalam News

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിന്നോക്കവിഭാഗ സംവരണം സ്റേ ചെയ്ത വിധി സുപ്രിം കോടതിയുടെ സമ്പന്ന പക്ഷപാതിത്വമാണ് വെളിപ്പെടുത്തുന്നതെന്ന് എസ്എഫ്ഐ ദേശീയ സെക്രട്ടറി കെ.കെ രാഗേഷ്.

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത വിധിയാണ് ഇത്. ഇത്രയേറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയത്തില്‍ രണ്ടംഗ ബഞ്ച് വിധിപറഞ്ഞത് ശരിയായില്ല. കേസ് വിശാല ബഞ്ചിന് റഫര്‍ ചെയ്യുകയായിരുന്നു രണ്ടംഗ ബഞ്ച് ചെയ്യേണ്ടിയിരുന്നത്.

പിന്നോക്കവിഭാഗക്കാരുടെ സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. വിധിയ്ക്കെതിരെ സര്‍ക്കാര്‍ റിവ്യൂ പെറ്റിഷന്‍ നല്‍കണം- രാഗേഷ് ആവശ്യപ്പെട്ടു.

വിധി അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതിനെതിരെ എസ്എഫ്ഐ പ്രക്ഷോഭം സംഘടിപ്പിയ്ക്കുമെന്നും അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X