Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓര്‍ക്കുട്ടില്‍ ഭീകരക്കൂട്ടമെന്ന് പൊലീസ്

ദില്ലി : സൈബര്‍ ലോകത്തെ സൗഹൃദ ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന ഓര്‍ക്കുട്ട് ചങ്ങാതിക്കൂട്ടത്തില്‍ ഭീകരര്‍ താവളമുറപ്പിക്കുന്നുവെന്ന് ദില്ലി പൊലീസ്.

വെബ് സൈറ്റിലെ സൗഹൃദ സമൂഹങ്ങള്‍ പലതും ഭീകരരുടെ ഒളിത്താവളങ്ങളാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മൊബൈല്‍ ഫോണുകളുടെ ഉറവിടവും മറ്റും തിരിച്ചറിയാന്‍ കഴിയുമെന്നായതോടെയാണ് ഇന്റര്‍നെറ്റിലെ സാധ്യതകള്‍ ഭീകരരും ഗുണ്ടാ സംഘങ്ങളും ഉപയോഗിക്കുന്നത്.

ഭീകര ബന്ധം ആരോപിക്കപ്പെടുന്ന സൈറ്റുകളും അതിലെ അംഗങ്ങളും ഇപ്പോള്‍ ദില്ലി പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഓരോ ചങ്ങാതിക്കൂട്ടത്തിലും ആയിരം അംഗങ്ങള്‍ വരെയുണ്ട്. പൊലീസിലെ സൈബര്‍ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

പല ചങ്ങാതിക്കൂട്ടത്തിലും ആശയങ്ങള്‍ കൈമാറുന്നത് പ്രത്യേക തരം കോഡുകള്‍ ഉപയോഗിച്ചാണ്. ഇതും സൗഹൃദസംഘങ്ങളിലെ അംഗസംഖ്യയുടെ വലിപ്പവും പൊലീസിന് തലവേദനയുണ്ടാക്കുന്നുണ്ട്.

ലൈംഗികാപവാദങ്ങളിലും മയക്കുമരുന്നു കേസിലും ചെന്നു പെട്ട ഓര്‍ക്കൂട്ടിന് പുതിയ വെല്ലുവിളിയാവുകയാണ് ദില്ലി പൊലീസിന്റെ നീക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+