Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് ഫാസിസ്റ് മനോഭാവം: ചെന്നിത്തല

കോട്ടയം: സംസ്ഥാന സര്‍ക്കാറും സിപിഎമ്മും ചേര്‍ന്ന് കോടതികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

അപ്രിയ സത്യങ്ങള്‍ എഴുതുന്ന മാധ്യമങ്ങളെ ബ്ലാക്മെയില്‍ ചെയ്ത് കൂടെ നിര്‍ത്താനോ ആക്രമിച്ചുനശിപ്പിയ്ക്കാനോ ഉള്ള ഫാസിസ്റ് തന്ത്രമാണ് സര്‍ക്കാറും സിപിഎമ്മും നടത്തുന്നത്. ഇത് ജനാധിപത്യത്തിന് ആപത്കരമാണ്.

മലയാള മനോരമയും, ദീപികയും വിദേശപ്പണം പറ്റുന്നുവെന്നുള്ള മുഖ്യമന്ത്രിയുടെ ആരോപണം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അവര്‍ വിദേശപ്പണം പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രി തയ്യാറാകണം.

പിണറായി വിജയന്‍ കേരള കൗമുദിയെയും മാധ്യമത്തെയും മാതൃഭൂമിയെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിന് നേരെ വെല്ലുവിളിയുയര്‍ത്തുകയാണ് സിപിഎം. ഭരണത്തോടൊപ്പം അടുത്ത പടിയായി കോടതിയെയും മാധ്യമങ്ങളെയും വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണ്. കേരളത്തില്‍ അത് നടപ്പാകില്ല- ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് പത്രപ്രവര്‍ത്തകര്‍ക്കെതിരായ പ്രശ്നങ്ങളില്‍ നിരന്തരം പ്രതികരിച്ചിരുന്ന പത്രപ്രവര്‍ത്തക യൂണിയന്‍ ഇപ്പോള്‍ മൗനം പാലിയ്ക്കുകയാണ്. പത്രപ്രവര്‍ത്തകരെയും പത്രങ്ങളെയും നിശിതമായി വിമര്‍ശിയ്ക്കുമ്പോള്‍ സംഘടന കാണിയ്ക്കുന്ന ഈ നിശബ്ദത അത്ഭുതപ്പെടുത്തുന്നതാണ്- അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടി നേതൃത്വവും ഭരണനേതൃത്വവും തമ്മിലുള്ള സംഘട്ടനത്തില്‍ മാധ്യമങ്ങളെ ഇരയാക്കുന്നത് ശരിയല്ല. ഈ മാധ്യമങ്ങളാണ് അച്യുതാനന്ദനെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്.

എസ്എന്‍സി ലാവലിന്‍ അഴിമതി പുറത്തുവന്നതോടെയാണ് മാധ്യമ സിന്‍ഡിക്കേറ്റ് എന്ന പ്രയോഗം വന്നത്. പത്രങ്ങള്‍ പറയുന്നതില്‍ സത്യമുണ്ടോയെന്ന് അന്വേഷിയ്ക്കുകയാണ് വേണ്ടത്. അല്ലാതെ കണ്ണടച്ചു വിമര്‍ശിയ്ക്കുകയല്ല.

തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് പറയുന്ന നേതാക്കളോടും പാര്‍ട്ടി നേതൃത്വത്തിന് അസഹിഷ്ണുതയുണ്ട്. സെബാസ്റ്യന്‍ പോള്‍ എംപിയുടെ അഭിപ്രായത്തോടുള്ള പിണറായിയുടെ സമീപനം ഇതിന് തെളിവാണ്- ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+