കോണ്‍ഗ്രസിലേയ്ക്ക് മടങ്ങാന്‍ തയ്യാര്‍: കരുണാകരന്‍
തിരുവനന്തപുരം: ഉത്തരവാദപ്പെട്ട നേതാക്കള്‍ മുന്‍കൈയെടുത്താല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാമെന്ന് എന്‍സിപി നേതാവ് കെ. കരുണാകരന്‍. കോണ്‍ഗ്രസിന് ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും കരുണാകരന്‍ പറഞ്ഞു.
എന്‍സിപി കോണ്‍ഗ്രസിന് എതിരായിട്ടല്ല, രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങള്‍ കോണ്‍ഗ്രസിന് എതിരായ നീക്കങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധിയെ കാണാന്‍ വേണ്ടിയല്ല ഡല്‍ഹിയിലേക്ക് പോയതെന്നും കേന്ദ്രസര്‍ക്കാരിന്റെ പാലം ഇതുവരെ വലിച്ചിട്ടില്ലെന്നും കരുണാകരന്‍ അറിയിച്ചു. പാലം ഉറപ്പിക്കാനാണ് ശ്രമിച്ചത്.
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ എതിര്‍പ്പില്ല, സന്തോഷമാണ് ഉളളത്. ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കില്‍ പിന്തുണയ്ക്കാമെന്ന് കരുണാകരന്‍ പറഞ്ഞു.
എ.കെ ബാലന്‍ രാജി വയ്ക്കുന്നതാണ് ഉചിതം. കേരളത്തില്‍ ഭരണം ഇല്ല, ഭരണം ഉണ്ടായിരുന്നുവെങ്കില്‍ വാ പൊളിച്ചവരെല്ലാം വെളിച്ചപ്പാട് ആകുമായിരുന്നില്ല.
കോണ്‍ഗ്രസിന് എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കാന്‍ താന്‍ ആളല്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications