പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിയ്ക്കുന്നു: ബാലന്‍
തിരുവനന്തപുരം: പ്രതിപക്ഷം വൃത്തികെട്ട രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് മന്ത്രി എ.കെ ബാലന്‍.
തനിയ്ക്കൊപ്പം തന്നെ കോടതി ശിക്ഷ വിധിച്ച ഒറ്റപ്പാലം എംപി എസ്. അജയകുമാറിന്റെ രാജി എന്തുകൊണ്ട് പ്രതിപക്ഷം ആവശ്യപ്പെടുന്നില്ലെന്നും മന്ത്രി ചോദിച്ചു.
കോടതിയോട് അനാദരവോ പുച്ഛമോ ഇല്ല. എന്നാല്‍ അവകാശ ലംഘനം നടന്നു എന്നത് സത്യമാണ്. കോടതി ശിക്ഷ വിധിച്ചയാളിന് അതേക്കുറിച്ച് അഭിപ്രായം പറയാനുള്ള സമയം പോലും മജിസ്ട്രേട്ട് കോടതി അനുവദിച്ചില്ല. ഇത് ഏതൊരു പൗരന്റെ കാര്യത്തിലായാലും അവകാശ ലംഘനം തന്നെയാണ്.
ഈ കേസില്‍ ജാമ്യമെടുക്കുകയും വിധി നടപ്പാക്കുന്നതിനെതിരെ ഉത്തരവ് സമ്പാദിയ്ക്കുകയും ചെയ്തശേഷമേ നിയമസഭയില്‍ ഹാജരാകൂയെന്ന് തീരുമാനിച്ചതിനാലാണ് രണ്ടു ദിവസം സഭയില്‍ ഹാജരാകാതിരുന്നത്- മന്ത്രി പറഞ്ഞു.
ദൈവങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ ശിക്ഷയാണോ ഇതെന്ന ചോദ്യത്തിന് ശിക്ഷാ വിധിവന്ന് അടുത്ത ദിവസം തന്നെ അത് സസ്പെന്റ് ചെയ്തുകൊണ്ട് കോടതി വിധി വന്നത് ദൈവകടാക്ഷം തന്നെയല്ലേ എന്ന മറുചോദ്യമാണ് ബാലന്‍ ചോദിച്ചത്.
വ്യാഴാഴ്ച പട്ടികവര്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രൊഫഷണല്‍ പരീക്ഷാ പരിശീലനത്തെക്കുറിച്ച് വിശദീകരിയ്ക്കാനായി വിളിച്ച വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications