17 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി
തിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കിയ പതിനേഴ് ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു.
വനിതാ കമ്മിഷന്‍ ഭേദഗതി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഭേദഗതി, സര്‍വ്വകലാശാലാ നിയമഭേദഗതി, പട്ടിക ജാതി-പട്ടിക വര്‍ കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഭേദഗതി എന്നീ ഓര്‍ഡിനന്‍സുകളാണ് പുതുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിയമസഭാ സമ്മേളനം അനിശ്ചിത കാലത്തേയ്ക്ക് നീട്ടിവെയ്ക്കാനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 16ന് വീണ്ടും സഭാസമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി സൂചനയുണ്. ഇക്കാര്യത്തില്‍ ഏപ്രില്‍ മൂന്നിന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.












Click it and Unblock the Notifications