34 ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ഫോര്‍ബ്സ് പട്ടികയില്‍
239ാം സ്ഥാനം കൈയടക്കിയ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷനാണ് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടു പിന്നില്‍ 258 ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എത്തി.
ലോകത്തിലെ മികച്ച 2000 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയാണ് ഫോര്‍ബ്സ് പുറത്തുവിട്ടത്. വില്‍പ്പന, ലാഭം, മൂലധനം, ഓഹരി വില എന്നിവയെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
ഇന്ത്യയില്‍ നിന്ന് അഞ്ച് പ്രകൃതിവാതക കമ്പനികളും, നാല് സോഫ്റ്റ്വെയര്‍ ഭീമന്മാരും മുന്‍ നിരയിലെത്തി. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 326 ാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇന്ത്യന്‍ ഓയില്‍ 399 ാം സ്ഥാനത്ത് ആണ്.
സോഫ്റ്റ്വെയര്‍ ഭീമനായ ടാറ്റ കണ്‍സള്‍ട്ടന്‍സി ഫോര്‍ബ്സ് പട്ടികയില്‍ 1047 ാം സ്ഥാനം നേടി. ഇന്‍ഫോസിസ് 1130ാം സ്ഥാനത്താണ്. വിപ്രോ 1233 ലും സത്യം 1874 ലും സ്ഥാനം നേടിയെടുത്തു.
ഇന്ത്യയില്‍ നിന്നുള്ള ഏക ടെലികമ്യൂണിക്കേഷന്‍ കമ്പനി ഭാരതി എയര്‍ടെലാണ്. പട്ടികയില്‍ എയര്‍ടെലിന് 1149 ാം സ്ഥാനം ലഭിച്ചു.












Click it and Unblock the Notifications