കണ്ണൂര്‍ വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി
ദില്ലി: കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി അറിയിച്ചു.
ആന്റണിയെ കാണാനെത്തിയ സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി എന്നിവരെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തിനടുത്ത് പത്തേക്കര്‍ ഭൂമി നാവികസേനയ്ക്ക് നല്‍കാമെന്ന് കേരളം സമ്മതിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ഉടരന്‍ സ്വീകരിയ്ക്കുമെന്ന് കോടിയേരി പറഞ്ഞു. ഇനി വ്യോമസേനയുടെ അന്തിമ അനുമതികൂടി ലഭിച്ചാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാം.












Click it and Unblock the Notifications