Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ലോറി സമരം

കൊച്ചി: സംസ്ഥാനത്തെ ടാങ്കര്‍ ലോറികളുള്‍പ്പെടെയുള്ള രണ്ടര ലക്ഷത്തോളം ലോറികള്‍ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ഓട്ടം നിര്‍ത്തും.

നികുതി വര്‍ധന പിന്‍വലിയ്ക്കുക, കേരളത്തില്‍ പ്രവേശിയ്ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കുക, ആര്‍.ടി ഓഫീസുകളില്‍ വേണ്ട സേവനം ലഭ്യമാക്കുക. സ്പീഡ് ഗവര്‍ണര്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥാപനങ്ങളില്‍ നിന്നല്ലാതെയും വാങ്ങിഘടിപ്പിയ്ക്കാനുള്ള അനുമതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോറി ഓണേസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിയ്ക്കുന്നത്.

ലോറികള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ നിരത്തിലിറങ്ങാത്ത അവസ്ഥ വന്നാല്‍ അത് അവശ്യസാധനങ്ങളുടെ നീക്കത്തെയും പാചകവാതകമടക്കമുള്ള ഇന്ധന നീക്കത്തെയും സാരമായി ബാധിയ്ക്കും.

സ്പീഡ്ഗവര്‍ണര്‍ ഘടിപ്പിച്ചിട്ടുള്ള ലോറികള്‍ക്കുമാത്രമേ ഏപ്രില്‍ ഒന്നുമുതല്‍ ആര്‍.ടി ഓഫീസുകളില്‍ നികുതി അടയ്ക്കാനും പെര്‍മിറ്റ് പുതുക്കാനും പാടുള്ളു എന്ന സര്‍ക്കാറിന്റെ നിലപാട് അംഗീകരിയ്ക്കാന്‍ പറ്റില്ലെന്നും ഏപ്രില്‍ 15നകം വേഗമാനകം ഘടിപ്പിയ്ക്കണമെന്നതാണ് സുപ്രിം കോടതി ഉത്തരവെന്നും ടാങ്കര്‍ ലോറി ഓണേസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജേക്കബ് മാണി പറഞ്ഞു.

കേരളത്തിലെ ലോറി ഉടമകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലേയ്ക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കുമെന്ന് തമിഴ്നാട് ലോറി ഓണേസ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിയ്ക്കുന്നതിനായി ഗതാഗത മന്ത്രി മാത്യു ടി തോമസ് സംഘടനാ പ്രതിനിധികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+