ബ്രിട്നി-കെവിന്‍ വിവാഹമോചന കരാറിലെത്തി
ബ്രിട്നിയും ഫെഡര്‍ലൈനും അഭിഭാഷകരും പങ്കെടുത്ത അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലാണു കരാര്‍ രൂപീകരിച്ചത്. കോടതിയുടെ അനുമതിയോടെമാത്രമേ കരാര്‍ പ്രാബല്യത്തില്‍ വരൂ.
കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, ഗായകനെന്ന നിലയില്‍ പേരെടുക്കാന്‍ ശ്രമിക്കുന്ന ഫെഡര്‍ലൈന് ബ്രിട്നി പത്തു ലക്ഷം ഡോളര്‍ നല്‍കുമെന്നു റിപ്പോര്‍ട്ടുണ്ട്.
ഇവര്‍ക്കു ജെയ്ഡണ്‍ ജെയിംസ്, സീന്‍ പ്രസ്റണ്‍ എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒന്നര വയസും രണ്ടാമത്തെ കുട്ടിക്ക് ആറു മാസവുമാണു പ്രായം. കുട്ടികളെ രണ്ടു പേരും സംയുക്തമായി സംരക്ഷിക്കുമെന്നാണു സൂചന.
ബ്രിട്നിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് കെവിന്‍. 2004 സപ്റ്റംബറിലാണ് ഇവര്‍ വിവാഹിതരായത്.












Click it and Unblock the Notifications