ശശി തരൂര്‍ സ്വകാര്യ കമ്പനികളുടെ കണ്‍സള്‍ട്ടന്റാകും
27 വര്‍ഷത്തെ സര്‍വീസിനു ശേഷം ഐക്യരാഷ്ട്ര സഭയില്‍ നിന്നു പിരിയുമ്പോള്‍ അനേകം സ്മരണകള്‍ സഭയുമായി ബന്ധപ്പെട്ട് മനസ്സിലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ തരൂര്‍ വ്യക്തമാക്കി.
ഇന്ത്യയെക്കുറിച്ച് ഇനിയും എഴുതുമെങ്കിലും ഉടന്‍ നോവലെഴുത്തിലേക്ക് തിരിച്ചു പോകില്ല. എന്നാല്‍, ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്ന ലേഖനങ്ങള്‍ ക്രോഡീകരിച്ച് ഒരു സമാഹാരം ഈ വര്‍ഷം തന്നെ ഇറക്കും.
വര്‍ഷങ്ങളോളം തനിക്ക് പിന്തുണ നല്‍കിയിരുന്ന ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 1978ലാണ് യുഎന്‍ ഹൈകമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസിലെ സ്റാഫായി തരൂര്‍ യുഎന്നില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.












Click it and Unblock the Notifications