എയര്‍ടെല്‍ ഐഎസ്ഡി നിരക്ക് കുറഞ്ഞു
ദില്ലി: അന്താരാഷ്ട്ര ദീര്‍ഘദൂര(ഐഎസ്ഡി) കോള്‍ ചാര്‍ജ്ജില്‍ എയര്‍ടെല്‍ 11 ശതമാനം കുറവ് വരുത്തി. പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാവും.
അതോടെ, ടെലിഫോണ്‍ നിരക്കുകള്‍ കുറച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന മത്സരത്തില്‍ ഭാരതി എയര്‍ ടെല്‍ ഒരു പടി മുന്നിലെത്തി. ഇതേത്തുടര്‍ന്ന് റിലയന്‍സ് ടെലികോമും വിഎസ്എന്‍എലും നിരക്കുകളില്‍ ഉടന്‍ മാറ്റം വരുത്തുമെന്നാണ് സൂചന.
പുതുക്കിയ നിരക്ക് പ്രകാരം യുഎസ്എ, യൂറോപ്പ്(ഫിക്സഡ്), കാനഡ, തെക്ക് കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 6. 40 രൂപയായിരിക്കും. നിലവില്‍ മിനിറ്റിന് 7.20 രൂപയാണ്.
ഗള്‍ഫ്, യൂറോപ്പ്(മൊബൈല്‍), സാര്‍ക്ക് രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് മിനിറ്റിന് 9.20 രൂപയാവും. മിനിറ്റിന് 9.99 രൂപയായിരുന്നു ഇതു വരെ ഈടാക്കിയിരുന്നത്.












Click it and Unblock the Notifications