കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സംരക്ഷണത്തിനായി 16 ഉദ്യോഗസ്ഥരെ നിയമിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: സ്തീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ തടയുന്നതിനും പീഡനത്തിനിരയാകുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുമായി ദില്ലിയില്‍ പതിനാറ് സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിച്ചു.

ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകളെ രക്ഷിയ്ക്കുന്നതിനുള്ള 2005ലെ നിയമത്തിന്‍ കീഴിലാണ് നിയമനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2006 ഒക്ടോബറിലാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

ദില്ലി പൊലീസ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഇതിനകം തന്നെ നടപടികള്‍ കൈക്കൊള്ളുകയും അതത് വകുപ്പുകളുടെ കീഴില്‍ കേസുകള്‍ രജിസ്റര്‍ചെയ്യുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ ജാഗ്രത പാലിയ്ക്കാനും ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കണമെന്നും കാണിച്ചുകൊണ്ട് പൊലീസ് ആസ്ഥാനത്തുനിന്നും സെര്‍ക്കുകല്‍ നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X