എഡിബി വായ്പ: ആദ്യഗഡു ലഭിച്ചു
തിരുവനന്തപുരം: സുസ്ഥിര നഗരവികസന പദ്ധതിക്കായുളള എഡിബി വായ്പയുടെ ആദ്യ ഗഡുവായ 420 കോടി ലഭിച്ചു. ഇക്കഴിഞ്ഞ 19നാണ് ആദ്യഗഡു സര്‍ക്കാരിന് ബാങ്ക് നല്‍കിയെന്ന് അറിയുന്നു.
ബാങ്ക് അക്കൗണ്ട് വഴി കെഎസ്യുഡിപിയ്ക്ക് വായ്പ കൈമാറിയതോടെ ഇക്കഴിഞ്ഞ 19ന് വായ്പ് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയാണ് കെഎസ്യുഡിപി.
ഇതേത്തുടര്‍ന്ന് കണ്‍സള്‍ട്ടസിന് ഇതില്‍ നിന്നു പണം നല്‍കി കഴിഞ്ഞു. 4.15 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സ് ഫീസായി നല്‍കിയത്.
സുസ്ഥിര നഗരവികസന പദ്ധതികള്‍ക്കുളള ഡിസൈന്‍ ആന്റ് സൂപ്പര്‍വൈസറി ജോലികള്‍ നിര്‍വഹിച്ച കണ്‍സള്‍ട്ടന്‍സികള്‍ക്കാണ് പണം കൈമാറിയത്.രണ്ടു പാക്കേജുകള്‍ക്കുളള കൂലിയാണ് കൊടുത്തു തീര്‍ത്തത്.












Click it and Unblock the Notifications