വാസ്തു വിദഗ്ധന്‍ ലാറി ബേക്കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാസ്തു വിദഗദ്ധന്‍ ലാറി ബേക്കര്‍(90) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗത്തെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ 7.45ന് നല്ലന്‍ച്ചിറയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ചെലവു കുറഞ്ഞതും പ്രകൃതിക്കിണങ്ങുന്നതുമായ രീതിയില്‍ കെട്ടിടനിര്‍മ്മാണം കേരളത്തില്‍ കൊണ്ടു വന്നത് ബേക്കറായിരുന്നു. മലയാളിയായ എലിസബത്ത് ചാണ്ടിയാണ് ഭാര്യ.
1990ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. യുഎന്നിന്റെ ഹാബിറ്റാറ്റ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും ഡോക്ടറേറ്റ് ബഹുമതികളും ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
1917 മാര്‍ച്ച് രണ്ടിന് ഇംഗ്ലണ്ടിലെ ബെര്‍മിംങ് ഹാമിലാണ് ലാറി ജനിച്ചത്. ആര്‍കിടെക്റ്റില്‍ ബിരുദം നേടി. 1945ല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായിട്ടാണ് അദ്ദേഹം ഇന്ത്യയില്‍ എത്തിയത്.
തുടര്‍ന്ന് ഇന്ത്യയില്‍ സ്ഥിര താമസമാക്കി. ഇക്കാലയളവിലാണ് അദ്ദേഹം ചെലവു കുറഞ്ഞ രീതിയില്‍ കെട്ടിടനിര്‍മ്മാണത്തെക്കുറിച്ച് പഠനം നടത്തിയത്.
പിന്നീട് കേരളത്തില്‍ എത്തി സ്ഥിരതാമസമാക്കി. കെട്ടിട നിര്‍മ്മാണത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ബേക്കര്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications